ഇത് ലോക റെക്കോര്‍ഡ്; ബാഹുബലി 2 ട്രെയിലർ കണ്ടത് 6 കോടി ആളുകള്‍

ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയ ബാഹുബലി 2 ട്രെയിലറിന് ലോക റെക്കോർഡ്. 24 മണിക്കൂറുകൾകൊണ്ട് ഏറ്റവുമധികം ആളുകൾ കണ്ട ഇന്ത്യൻ സിനിമാട്രെയിലർ എന്ന റെക്കോർഡ് ഇനി ബാഹുബലിയ്ക്ക് സ്വന്തം. അമ്പത് കോടി ആളുകളാണ് (തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി) വിവിധ ഭാഷകളിലിറങ്ങിയ ട്രെയിലർ ഇന്റർനെറ്റിലൂടെ കണ്ടത്.

യൂട്യൂബ്, ഫെയ്സ്ബുക്ക് എന്നിവ വഴിയുള്ള കാഴ്ചക്കാരാണ് അഞ്ചുകോടി. ഇപ്പോൾ അത് ആറരകോടി പിന്നിട്ടു കഴിഞ്ഞു. രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ പേജിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ ആഗോളതലത്തിൽ 24 മണിക്കൂറുകള്‍ക്കുള്ളിൽ ഏറ്റവുമധികം ആളുകൾ കണ്ട വിഡിയോ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ബാഹുബലി. ഈ പട്ടികയിൽ ആദ്യ പതിനഞ്ചിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമയും ബാഹുബലി തന്നെ.

ബാഹുബലി തെലുങ്ക് രണ്ടുകോടി അറുപത് ലക്ഷം ആളുകളും ബാഹുബലി ഹിന്ദി ട്രെയിലർ ഒരുകോടി എഴുപത് ലക്ഷം ആളുകളും കണ്ടുകഴിഞ്ഞു.