ബാഹുബലി 2 ട്രെയിലർ റിലീസ് തിയതി

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും. ഏപ്രിൽ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ ട്രെയിലർ മാർച്ച് 15ന് പുറത്തിറങ്ങും.

മുംബൈയിൽ നടക്കുന്ന വലിയ ചടങ്ങിൽ ബോളിവുഡ്, തമിഴ്, മലയാളം ഇൻഡസ്ട്രിയിലെ വലിയ താരങ്ങൾ പങ്കെടുക്കും. അന്നപൂർണ സ്റ്റുഡിയോസില്‍ ട്രെയിലറിന്റെ അവസാനഘട്ട പണിപ്പുരയിലാണ് ഛായാഗ്രാഹകനായ സെന്തിൽകുമാർ. സാങ്കേതികവിഭാഗത്തിലെ തലവൻ സിവി റാവോ, സീനിയർ കളറിസ്റ്റ് ശിവകുമാർ എന്നിവരാണ് സെന്തിലിനെ സഹായിക്കാനുള്ളത്.