ബാഹുബലി 2 ടീസർ തിയതി

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി 2 അടുത്ത വർഷം ഏപ്രിൽ 14ന് തിയറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന ചോദ്യം അവശേഷിപ്പിച്ചാണ് ചിത്രത്തിന്റെ ആദ്യഭാഗം അവസാനിച്ചതും.

ബാഹുബലി 2വിന്റെ ടീസർ തിയതിയും പ്രഖ്യാപിച്ചു. ദസറ ദിവസമായ ഒക്ടോബർ 11ന് ബാഹുബലിയുടെ ആദ്യ ടീസർ പുറത്തിറങ്ങും.

ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷൻ. കൂടാതെ ഹിമാചൽപ്രദേശിലെ ചിലവനാന്തരങ്ങളും ലൊക്കേഷനാകും. കേരളത്തിലെ കണ്ണൂരിലും ചിത്രീകരണം നടത്തിയിരുന്നു. ‍ആദ്യഭാഗത്തേക്കാളും തീവ്രവികാരരംഗങ്ങൾ രണ്ടാം ഭാഗത്തിൽ ഉണ്ടാകും. കഥാപാത്രങ്ങളുടെ രീതിയും വ്യത്യാസപ്പെട്ടിരിക്കും.