ബാഹുബലിക്ക് വേണ്ടി അഞ്ചര കോടി വേണ്ടെന്നുവച്ച പ്രഭാസ്

ബാഹുബലി സിനിമയ്ക്ക് വേണ്ടി വർഷങ്ങൾ മാറ്റിവച്ചാണ് പ്രഭാസ് അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി കഠിനമായ പരിശീലനവും ആത്മസമർപ്പണവും താരം നടത്തികഴിഞ്ഞു. സിനിമയ്ക്കായി വിവാഹം പോലും വേണ്ടെന്നുവച്ചതായും വാർത്ത വന്നിരുന്നു.

സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി പതിനഞ്ച് മണിക്കൂറുകളോളം നിർത്താതെ ജോലി ചെയ്യുകയാണ് അദ്ദേഹം. ഇതിനിടെ ഒരു പ്രമുഖ പരസ്യകമ്പനി അദ്ദേഹത്തെ സമീപിച്ചിരുന്നു. ഫിറ്റ്നസ് ബ്രാൻഡ് ആയ കമ്പനിയുടെ അംബാസിഡറാകാനും അവരുടെ പരസ്യത്തിൽ അഭിനയിക്കുവാനുമാണ് സമീപിച്ചത്. എന്നാൽ ബാഹുബലിക്ക് വേണ്ടി പൂർണമായും തന്റെ കരിയർ മാറ്റിവച്ച താരം അത് നിരസിക്കുകയുണ്ടായി.

അഞ്ചര കോടി രൂപയാണ് ബ്രാൻഡ് അംബാസിഡറാകാൻ പ്രതിഫലമായി കമ്പനി പ്രഭാസിന് നൽകാമെന്നേറ്റ തുക. ഇത്രയും വലിയ തുകയാണ് സിനിമയ്ക്കായി അദ്ദേഹം വേണ്ടെന്നുവച്ചത്.