ബാഹുബലി 2; ക്ലൈമാക്സ് രഹസ്യം പുറത്ത്

പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് ബാഹുബലിയുടെ ആദ്യം ഭാഗം അവസാനിച്ചത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നും എന്ന ചോദ്യമാണ് ആരാധകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതും.

സിനിമയുടെ രണ്ടാം ഭാഗത്തിലെ ഏറ്റവും പ്രധാനരംഗമായ ക്ലൈമാക്സിന്റെ ചിത്രീകരണം ജൂൺ 13ന് ആരംഭിക്കും. 10 ആഴ്ചയാണ് ക്ലൈമാക്സ് ചിത്രീകരിക്കാൻ വേണ്ടിവരുക. സാധാരണ ഒരു സിനിമ പൂര്‍ണമായും ചിത്രീകരിച്ചു കഴിയുന്നതിനെക്കാള്‍ കൂടുതല്‍ സമയം.

ഇതേ രംഗത്തിൽ തന്നെ കട്ടപ്പ ബാഹുബലിയെ കൊല്ലുന്ന രംഗവും ചിത്രീകരിക്കുന്നതായിരിക്കും. ഇതേ രംഗത്തിന്റെ സ്കെച്ചുകളും പ്രി വിഷ്വലൈസേഷനും പൂർത്തിയായി കഴിഞ്ഞു.

ക്ലൈമാക്സ് രംഗങ്ങള്‍ മാത്രം ചിത്രീകരിക്കുന്നതിനായി ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കി കഴിഞ്ഞു. പ്രഭാസ്, റാണ, അനുഷ്ക, തമന്ന, സത്യരാജ്, രമ്യ കൃഷ്ണൻ എന്നിവരും ക്ലൈമാക്സ് ചിത്രീകരണത്തിൽ പങ്കെടുക്കും.