Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോഗൻ ഹോളിവുഡ് സിനിമയുടെ കോപ്പിയടി?

bogan

തനി ഒരുവൻ എന്ന ചിത്രത്തിന് ശേഷം അരവിന്ദ് സ്വാമിയും ജയം രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബോഗൻ. ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് പ്രഭുേദവയാണ്.

സിനിമ ഹോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രം ഫേസ് ഓഫിന്റെ കോപ്പിയടി ആണെന്നാണ് പുതിയ വാർത്ത. നിക്കൊളാസ് കെയ്ജും ജോൺ ട്രവോൾട്ടയുമായിരുന്നു ഫേസ് ഓഫിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബോഗനിൽ ജയം രവി പൊലീസ് ആയും അരവിന്ദ് സ്വാമി കൊടും കുറ്റവാളിയുമായാണ് എത്തുന്നത്. ഹൻസികയാണ് നായിക. ചിത്രം ഈ വർഷം അവസാനം പുറത്തിറങ്ങും.