രാധിക അപമാനിക്കപ്പെട്ടതിൽ സങ്കടമുണ്ടെന്ന് ശരത്ത് കുമാര്‍

തമിഴിൽ സഹനടിമാരിൽ ഏറ്റവുമധികം തിളങ്ങുന്ന താരമാണ് രാധിക ശരത്കുമാർ. അമ്മ വേഷങ്ങളിലൂടെയാണ് നടി പ്രേക്ഷകശ്രദ്ധനേടുന്നത്. വിജയ് സേതുപതി നായകനായി എത്തിയ ധർമധുരൈ എന്ന ചിത്രത്തിൽ വിജയ്‌യുടെ അമ്മയായി എത്തിയ രാധികയുടെ പ്രകടനവും ഏറെ ചർച്ചയായിരുന്നു.

രാധികയുടെ ഭർത്താവും നടനുമായ ശരത്കുമാറും ഈ ചിത്രം കാണാൻ ഇടയായി. എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ രാധികയുടെ പേര് ഏറ്റവും അവസാനമായാണ് അണിയറപ്രവർത്തകർ നൽകിയിരുന്നത്. ഇത് ശരത്കുമാറിനെ ഒരുപാട് വേദനിപ്പിച്ചു. ഈ വിഷമം അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

പുതുതലമുറയിലെ താരങ്ങള്‍ക്ക് ശേഷം, സീനിയറായ ഒരു നടിയുടെ പേര് കാണിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ശരത്ത് കുമാര്‍ പറയുന്നത്. മുതിർന്ന താരങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു.