മണിരത്നം ചിത്രത്തിൽ പൈലറ്റായി കാർത്തി; ‍‍ഡോക്ടറായി സായി

ഓകെ കൺമണി എന്ന ചിത്രത്തിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിയും സായി പല്ലവിയും പ്രധാനവേഷങ്ങളിലെത്തുന്നു. പൈലറ്റിന്റെ വേഷത്തിലാകും കാർത്തി എത്തുക. ‍ഡോക്ടർ ആയാണ് സായിയുടെ വരവ്.

എൻആർഐ കൂടിയായ കാർത്തിയുടെ കഥാപാത്രം ഇന്ത്യയിൽ അവധിക്ക് വരുന്നതും തുടർന്ന് പ്രണയത്തിലാകുന്നതുമാണ് കഥ. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.