വിശാലിന്റെ ആക്ഷൻ ത്രില്ലർ കഥകളി ട്രെയിലർ

തമിഴ് താരം വിശാലിന്റെ പുതിയ ചിത്രം കഥകളിയുടെ ട്രെയിലർ പുറത്തിറങ്ങി.പാണ്ഡിരാജാണ് സംവിധാനം. ചിത്രത്തില്‍ നായികയാവുന്നത് മദ്രാസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കാതറിന്‍തെരേസയാണ്.

സൂരി, ശ്രീജിത് രവി, പവന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ പാണ്ഡിരാജും വിശാലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന കഥകളി അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.