ലക്ഷ്മി മേനോനും വിജയ്‌യും; രെക്ക ട്രെയിലർ

വിജയ് സേതുപതിയും ലക്ഷ്മി മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന രെക്കയുടെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷൻത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മാസ് ട്രെയിലറാണ് അണിയറപ്രവര്‍ത്തകർ പുറത്തിറക്കിയത്. സേതുപതി എന്ന ചിത്രത്തിന് ശേഷം ആക്​ഷൻ അവതാരത്തിൽ വിജയ് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2016ല്‍ വിജയ് സേതുപതിയുടേതായി പുറത്തുവരുന്ന ആറാം ചിത്രമാണ് ‘രെക്ക’.

രതിനാ ശിവയാണ് സംവിധാനം. ഹരിഷ് ഉത്തമന്‍, സതീഷ്, കെ എസ് രവികുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഡി ഇമ്മനാണ് സംഗീതം. ബി ഗണേഷ് നിർമിക്കുന്ന ഈ ചിത്രം ഒക്ടോബർ ഏഴിന് തിയറ്ററുകളിലെത്തും.