സംവിധായകൻ ബാലാജി മോഹൻ വിവാഹമോചിതനായി

മാരി, ദുൽക്കർ നായകനായ വായ്മൂടി പേസുവം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ ബാലാജി മോഹൻ വിവാഹമോചിതനായി. ബാലാജിയും ഭാര്യയും തമ്മിൽ സ്വരചേർച്ചയിലല്ലെന്നും ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നും ഗോസിപ്പുകൾ വന്നിരുന്നു.

ഇതിനിടെയാണ് വാർത്ത സ്ഥിരീകരിച്ച് ബാലാജി തന്നെ രംഗത്തെത്തിയത്. ഭാര്യയുമായി മൂന്ന് വർഷമായി പിരിഞ്ഞിരിക്കുകയാണെന്നും നിയമപരമായി ഞങ്ങൾ വിവാഹമോചിതരായെന്നും ബാലാജി പറഞ്ഞു.

ഇതൊരു ചർച്ചയാക്കരുതെന്നും സ്വകാര്യതയെ മാനിക്കണമെന്നും ബാലാജി കൂട്ടിച്ചേർത്തു.