ഫഹദിന് തമിഴിലേക്ക് സ്വാഗതം: മോഹൻ രാജ

തമിഴിലെ പ്രശസ്ത സംവിധായകൻ മോഹൻരാജയുടെ അടുത്ത ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ് ഫാസിൽ. പുതിയ ചിത്രത്തിന്റെ തിരക്കഥ ചർച്ചയുമായി ബന്ധപ്പെട്ട് മോഹൻരാജയുമായി ഫഹദ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഫഹദിനെ തമിഴ് സിനിമാരംഗത്തേക്ക് സ്വാഗതം ചെയ്ത് മോഹൻരാജ ഫഹദിനൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

തനി ഒരുവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മുന്‍നിര സംവിധായകരുടെ കൂട്ടത്തിലെത്തിയ മോഹന്‍രാജിന്റെ പുതിയ ചിത്രത്തില്‍ ഫഹദ്ഫാസിലിനൊപ്പം ശിവകാര്‍ത്തികേയനും നയന്‍താരയും പ്രധാന താരങ്ങളാകുന്നു‍.