നിക്കിയുടെ ഗ്ലാമറും ലോറൻസിന്റെ ആക്​ഷനും; ട്രെയിലർ

ലോറന്‍സ് നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം മൊട്ട ശിവ കെട്ട ശിവ ഫെബ്രുവരി 24ന് തിയറ്ററുകളിൽ എത്തും. മലയാളത്തില്‍ തിളങ്ങിയ നിക്കി ഗല്‍റാണിയാണ് നായിക. സിനിമയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി.

ആദ്യ അവസാനം ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് മൊട്ട ശിവ കെട്ട ശിവ. പോലീസ് വേഷത്തിലാണ് ലോറന്‍സ് ചിത്രത്തിലെത്തുന്നത്. സിനിമയുടെ ആദ്യ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. അമരേഷ് ഗണേഷാണ് സംഗീതം.

സായി രമണിയാണ് സംവിധാനം.സത്യരാജ് അടക്കം വലിയ താരനിരയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.