എന്നെ ആരും വിവാഹം കഴിക്കില്ല: റാണ

ബ്ലോക്ബസ്റ്റർ ചിത്രം ബാഹുബലിയിൽ പ്രഭാസിനൊപ്പം തന്നെ നിൽക്കുന്ന കഥാപാത്രമായിരുന്നു റാണ ദഗുപതി അവതരിപ്പിച്ച ഭല്ലാൽദേവ എന്ന വില്ലൻകഥാപാത്രം. റാണയുടെ വലിയ ശരീരവും കരുത്തുറ്റ ശബ്ദവും കഥാപാത്രത്തിന് കൂടുതൽ കരുത്തേകി.

എന്നാൽ ബാഹുബലി സിനിമ കാരണം താരം ആകെ വിഷമിച്ചിരിക്കുകയാണ്. ബാഹുബലിയുടെ ആദ്യ ഭാഗത്തേക്കാൾ ക്രൂരതനിറഞ്ഞവനായിരിക്കും രണ്ടാം ഭാഗത്തിൽ ഭല്ലാൽദേവയെന്നാണ് റാണ പറയുന്നത്. വാക്കിലും നോക്കിലും ക്രൂരനായ വില്ലൻ. തന്റെ ഈ കഥാപാത്രത്തെ കണ്ടു കഴിഞ്ഞാൽ ഒരു പെൺകുട്ടി പോലും തന്നെ വിവാഹം പോലും കഴിക്കില്ലെന്ന് റാണ ഭയക്കുന്നു.