മുരുഗദോസ് ചിത്രത്തില്‍ പരിനീതിയ്ക്ക് പ്രതിഫലം 3.5 കോടി

ഇളയദളപതിയെ നായകനാക്കി ഒരുക്കിയ കത്തി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ആണ് നായകൻ.

ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 3.5 കോടി രൂപയാണ് സിനിമയിൽ പരിനീതിയുടെ പ്രതിഫലം. തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്ന ചിതത്തിൽ എസ് ജെ സൂര്യയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.

മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം പ്രസാദും ടാഗോർ മധുവും ചേർന്ന് നിർമിക്കുന്നു.