ബാഹുബലിയില്‍ പ്രഭാസിന്‍റെ പ്രതിഫലം 65 കോടി

ബാഹുബലിയില്‍ അഭിനയിച്ചതിന് പ്രഭാസിന് ലഭിച്ചിരിക്കുന്ന പ്രതിഫലം 65 കോടി രൂപയാണ്. 20 കോടി പ്രതിഫലമായി വാങ്ങിയതിന് പുറമെ ചിത്രത്തിന്‍റെ തിയറ്റര്‍ കളക്ഷനില്‍ നിന്നും ലഭിക്കുന്ന ഒരു വിഹിതം കൂടി പ്രഭാസിന് നല്‍കാമെന്ന് നിര്‍മാതാക്കളുമായി നടന്‍ കരാ‍റില്‍ ഒപ്പിട്ടിരുന്നു. തന്‍റെ കരിയറിലെ രണ്ടര വര്‍ഷമാണ് ബാഹുബലിക്കായി താരം മാറ്റിവച്ചത്.

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബഹുഭാഷ ചിത്രം ബാഹുബലി ബോളിവുഡ് റെക്കോര്‍ഡുകളെ പഴങ്കഥയാക്കി മുന്നോട്ടുകുതിക്കുന്നു. എട്ട് കൊണ്ട് ചിത്രം നേടിയത് 265 കോടിയാണ്. ചിത്രത്തിന്‍റെ മുതല്‍മുടക്കിനോളം കളക്ഷന്‍ നേടി കഴിഞ്ഞിരിക്കുന്നു. 250 കോടിയാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക്.

മുംബൈയിലെ ഒരു സ്റ്റുഡിയോ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ അവകാശം 325 കോടിക്ക് മേടിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്.