ബാഹുബലി 2വില്‍ പ്രഭാസിന് 150 കിലോ

ബാഹുബലിയിലൂടെ കരിയര്‍ മാറിമറിഞ്ഞ നടനാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. സിനിമയ്ക്കായി തന്‍റെ കരിയറിലെ രണ്ടര വര്‍ഷമാണ് താരം മാറ്റിവച്ചത്. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ 130 കിലോയായിരുന്നു പ്രഭാസിന്റെ ഭാരം. എന്നാൽ രണ്ടാം ഭാഗത്തിൽ‍ ആറ് അടി ഉയരമുള്ള സൂപ്പർതാരം 20 കിലോ ഭാരം കൂട്ടി 150 കിലോയിലാണ് എത്തുന്നത്.

ഇതിനായി കഠിനമായ പരിശീലനത്തിലാണ് താരം. ഭാരം വർധിപ്പിക്കാനുള്ള താരത്തിന്റെ ദിനചര്യകൾ കേട്ടാൽ ആരാണെങ്കിലും ഒന്ന് ഞെട്ടും. 50 മുട്ടവെള്ള, അരക്കിലോ ചിക്കൻ, സലാഡ്, പഴങ്ങൾ പിന്നെ 100 മിനിട്ട് വർക്ക്ഔട്ട് എന്നിവയാണ് ഒരു ദിവസത്തെ പ്രഭാസിന്റെ തയാറെടുപ്പുകൾ. ബാഹുബലിയെ കൂടുതൽ കരുത്തനായി കാണിക്കുകയാണ് സംവിധായകന്റെ ലക്ഷ്യം.

രണ്ടാം ഭാഗം അടുത്ത വര്‍ഷമാകും പുറത്തിറങ്ങുക. റാണ ദഗുപതി, സത്യരാജ്‌, അനുഷ്‌ക എന്നിവരാവും ബാഹുബലിയുടെ രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുക.