ബാഹുബലി ആദ്യ ഭാഗത്തിൽ വലിയൊരു തെറ്റുചെയ്തു: രാജമൗലി

ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തിറക്കുകയും െചയ്തു. ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകർ ആവേശത്തോടെയാണ് സിനിമയുടെ രണ്ടാം ഭാഗം കാത്തിരിക്കുന്നത്.

സിനിമയുടെ പോസ്റ്റർ ലോഞ്ചിനിടെ ചില ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ രാജമൗലിയോട് ചോദിക്കുകയുണ്ടായി. രണ്ടാം ഭാഗത്തിൽ ഏതെങ്കിലും അതിഥിതാരം ഉണ്ടോ എന്നായിരുന്നു ഇവരുടെ ചോദ്യം. സിനിമയുടെ ആദ്യഭാഗത്തിൽ രാജമൗലി തന്നെ അതിഥി വേഷത്തിൽ എത്തിയിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ഇവർ ചോദിച്ചതും. എന്നാൽ ചോദ്യത്തിനുളള രാജമൗലിയുടെ ഉത്തരം എല്ലാവരെയും ഞെട്ടിച്ചു.

അതിഥിതാരമായി എത്തി എന്നതാണ് ആദ്യ ഭാഗത്തിൽ താൻ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്ന് രാജമൗലി പറഞ്ഞു. രണ്ടാം ഭാഗത്തിൽ ഈ തെറ്റ് ഇനി ആവർത്തിക്കില്ലെന്നും ആ വേഷം ഒരിക്കലും ചെയ്യേണ്ടിയിരുന്നില്ലെന്നും രാജമൗലി വ്യക്തമാക്കി.