Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയിരം കോടിയുടെ സിനിമയുമായി രാജമൗലി

rajamouli

ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച ബാഹുബലിയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണ് എസ് എസ് രാജമൗലി. ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി തയാറെടുക്കുമ്പോള്‍ പുതിയ പ്രോജക്ടിന്‍റെ തിരക്കഥ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം കടന്നു കഴിഞ്ഞു.

ആയിരം കോടിയാണ് അടുത്ത പ്രോജക്ടിന്‍റെ ബഡ്ജറ്റ്. ഗരുഡ എന്നു പേരിട്ടിരിക്കുന്ന ചിത്രം മഹാഭാരത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധഭാഷകളിലുള്ള സൂപ്പര്‍താരങ്ങളെ ഈ ചിത്രത്തിലൂടെ ഒന്നിപ്പിക്കാനാണ് രാജമൗലി ശ്രമിക്കുന്നത്.

ബാഹുബലി മലയാളം ബ്ലൂറേ ഡിസ്ക് പുറത്തിറങ്ങുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്

ബാഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ അച്ഛനുമായ വിജയേന്ദ്രപ്രസാദിന്‍റേതാണ് കഥ. ഹോളിവുഡിന്‍റെ അള്‍ട്രാ റേഞ്ച് ഗ്രാഫിക്സുകളും വിഷ്വല്‍ ഇഫക്ട്സും ചിത്രത്തിനായി ഉപയോഗിക്കും. രാജമൗലിയുടെ സ്വപ്നപദ്ധതിയില്‍ ഒന്നുകൂടിയാണ് ഗരുഡ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.