ശിവകുമാർ ഇടപെട്ടില്ലങ്കിൽ ഇപ്പോൾ കബാലീ പൂസാഡാാാ

സ്റ്റൈൽ മന്നൻ രജനീകാന്ത് ഒരുകാലത്ത് മദ്യത്തിനും സിഗരറ്റിനും അടിമയായിരുന്നു. മോശമായ ജീവിതരീതിയിൽ നടന്ന രജനിയെ നേർവഴിക്ക് നയിച്ചത് നടൻ ശിവകുമാർ ആണ്. രജനീകാന്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശിവകുമാറിന്റെ 75ാം ജന്മദിനത്തില്‍ രജനി സ്വന്തം കൈപ്പടയിലെഴുതിയ ആശംസക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അഭിനയത്തിന്റെ ആഴം വച്ച് തെന്നിന്ത്യയില്‍ തന്നെ മികച്ച നടനാകേണ്ടവനാണ് താനെന്നും ജീവിതത്തില്‍ ലഹരിയായി സിനിമയെ മാത്രമേ കാണാവൂ എന്നും ശിവകുമാര്‍ പറയുമായിരുന്നെന്ന് രജനി കത്തില്‍ പറയുന്നു. മദ്യം പോലുള്ള ലഹരികളിൽ നിന്നും തന്നെ വിമുക്തനാക്കാൻ ഒരുപാട് നാളുകൾ ശിവകുമാർ പുറകെ നടന്നിരുന്നുവെന്നും ഇക്കാര്യത്തിൽ ഒരിക്കൽ പോലും അദ്ദേഹം പിന്തിരിഞ്ഞിട്ടില്ലെന്നും രജനി പറഞ്ഞു.

ഭുവന ഒരു കേള്‍വിക്കുറി, കവിക്കുയില്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ആ സമയത്ത് മദ്യത്തിനും പുകവലിക്കും അടിമയായിരുന്ന രജനിയെ ഒരു സഹോദരസ്ഥാനത്ത് നിന്ന് ശിവകുമാര്‍ സ്ഥിരമായി ഉപദേശിക്കുമായിരുന്നു. ഡീഅഡിക്ഷന്‍ സെന്റര്‍ എന്ന ഉപായം ചൂണ്ടിക്കാട്ടിയതും ശിവകുമാറായിരുന്നെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ ദൈവവചനങ്ങളായാണ് കാണുന്നതെന്നും രജനി കത്തില്‍ പറയുന്നത്.

‘അദ്ദേഹം എന്തു പറഞ്ഞാലും അതു സത്യമായിരിക്കും. അദ്ദേഹത്തിന്റെ വാക്കുകൾ നമ്മൾ അനുസരിക്കാൻ ശ്രമിച്ചാൽ മാനിസകമായും ശാരീരികമായും ആരോഗ്യമുള്ളവരായി തീരും. അദ്ദേഹത്തിന്റെ ദീർഘായുസിന് ഞാൻ പ്രാർഥിക്കുന്നു.’–രജനി പറഞ്ഞു.

പ്രിയപ്പെട്ട ശിവകുമാര്‍ സര്‍, എന്ന് ആരംഭിക്കുന്ന രണ്ട് പേജുള്ള കത്ത് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.