കീര്‍ത്തിയുടെ രജനിമുരുകന്‍ ട്രെയിലര്‍ കാണാം

ശിവകാര്‍ത്തിയേകന്‍ നായകനായി എത്തുന്ന രജനിമുരുകന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളിതാരം കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക.

വരുത്തപ്പെടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പൊന്‍ റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്കിരണ്‍, സമുദ്രക്കനി എന്നിവരാണ് മറ്റുതാരങ്ങള്‍. സ്റ്റുഡിയോ ഗ്രീനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.ചിത്രം ജൂലൈയില്‍ തീയറ്ററുകളിലെത്തും.

സൂപ്പര്‍ഹിറ്റ് മലയാള ചിത്രങ്ങളായ ഗീതാഞ്ജലിക്കും റിങ്മാസ്റ്റര്‍ക്കും ശേഷം തമിഴിലും തെലുങ്കിലും തിളങ്ങുകയാണ് മലയാളി നടി കീര്‍ത്തി സുരേഷ്. ശിവകാര്‍ത്തികേയന്‍ ചിത്രം രജനി മുരഗന്‍, വിക്രം പ്രഭുവിന്‍റെ ഇത് എന്ന മായം എന്നിങ്ങനെ കീര്‍ത്തി നായികയായ രണ്ടു തമിഴ് ചിത്രങ്ങളാണ് റിലീസിങ്ങിനൊരുന്നത്.