നടൻ ചേരനെതിരെ അറസ്റ്റ് വാറണ്ട്

നടനും സംവിധായകനുമായ ചേരനെ അറസ്റ്റ് ചെയ്യാൻ ജില്ലാ കോടതി ഉത്തരവിട്ടു. ചേരന്‍ ഏറ്റവും അവസാനം സംവിധാനം ചെയ്ത ജെകെ എന്നും നൻപനിൻ വാഴ്ക്കൈ എന്ന ചിത്രം സി ടു എച്ച് (ചാനൽ ടു ഹോം ) പ്ലാറ്റ്ഫോം വഴിയും റിലീസ് ചെയ്തിരുന്നു. സിനിമ കാണാൻ ആവശ്യമുള്ളവർക്ക് സിനിമയുടെ ഒറിജിനൽ സിഡി അൻപത് രൂപയ്ക്ക് വാങ്ങിക്കാം. അതിനായി ഓരോ പ്രദേശങ്ങളിലും ലോക്കൽ ഡീലറെയും ചേരൻ നിയമിച്ചിരുന്നു.

രാമന്തപുരം ജില്ലയിലെ പളനിയപ്പനാണ് ചേരനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സി ടു എച്ച് പദ്ധതിയിലെ ഒരു ലോക്കൽ ഡീലറായിരുന്നു പളനിയപ്പൻ. തന്റെ ഡീലർഷിപ്പിന്റെ കമ്മീഷനായി ചേരൻ നൽകിയ ചെക്ക് മടങ്ങിയതാണ് കാരണം. മാത്രമല്ല ഈ സംഭവത്തിൽ രാമന്തപുരം ജില്ലാകോടതിയിൽ ചേരനെതിരെ പരാതിയും നൽകി.

വിഷയത്തിൽ കോടതി ചേരന് നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതിനെ തുടർന്നാണ് നടനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.