കൂടുതൽ കരുത്തനായി ഭല്ലാലദേവ വരുന്നു

ബാഹുബലി 2വിന് വേണ്ടി കഠിനമായ പരിശീലനത്തിൽ റാണ

ബാഹുബലിയെന്ന ബ്രഹ്മാണ്ഡസിനിമയിലെ അതിഭീകരനായ വില്ലനെയാണ് റാണ ദഗുപതി അവതരിപ്പിച്ചത്. ആകാരവലിപ്പത്തിലും സൗന്ദര്യത്തിലും ഭല്ലാലദേവ എന്ന വില്ലന്‍ കഥാപാത്രത്തെ റാണ മികച്ചതാക്കി.

കഠിനമായ പരിശ്രമത്തിലൂടെയാണ് ഈ കഥാപാത്രത്തിന് വേണ്ട ശാരീരികമാറ്റങ്ങള്‍ റാണ ഉണ്ടാക്കിയെടുത്തത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയും ഇതിലും കഠിനമായ പരിശ്രമത്തിലാണ് താരം. ഭല്ലാലദേവയുടെ യൗവനകാലമാകും രണ്ടാം ഭാഗത്തിൽ റാണ അവതരിപ്പിക്കുന്നത്. അതിനായി ശരീരഭാരം കുറച്ചുകൂടി കൂട്ടാനാണ് ഇത്തവണ താരത്തിന്റെ ലക്ഷ്യം

അടുത്തിടെ അഭിനയിച്ച ഗാസി എന്ന ചിത്രത്തിൽ ഒരു നാവിക ഉദ്യോഗസ്ഥനായിട്ടാണ് റാണ അഭിനയിച്ചത്. സമുദ്രയുദ്ധം പ്രമേയമായുളള ഈ ചിത്രത്തിനായി താരം ശരീരഭാരം കുറച്ചിരുന്നു.

ബാഹുബലി 2വിനായി ഭാരം കൂട്ടുകയാണ് അദ്ദേഹം. ശരീരത്തിൽ കൊഴുപ്പും ഭാരവും കൂട്ടാൻ വെറുതെ കഴിച്ചാൽ മതി. എന്നാൽ മസിൽ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. അതൊരു ശാസ്ത്രീയരീതി തന്നെയാണ്.

തികച്ചും ശ്രമകരമായ ജോലിയാണെന്നും വെളിപ്പെടുത്തിയ താരം ഭാരം കുറയ്ക്കലാണ് എളുപ്പമെന്നും കൂട്ടിചേർത്തു.