മണിരത്നം ചിത്രത്തിൽ നിന്ന് സായി പല്ലവി പുറത്ത്

പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനടിയായി മാറിയ സായി പല്ലവി മണിരത്നം ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. പ്രേമത്തിലെ താരത്തിന്റെ അഭിനയം കണ്ടിട്ടാണ് മണിരത്നം ചിത്രത്തിനായി വിളിക്കുന്നത്. കാർത്തി ആണ് ചിത്രത്തിൽ നായകവേഷത്തിൽ.

എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ നിന്ന് സായി പല്ലവി പുറത്തായി കഴിഞ്ഞു. മുംബൈയിലെ മോഡലും നടിയുമായ മറ്റൊരു താരമാണ് നായിക. കുറച്ചുകൂടി പക്വതനിറഞ്ഞ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നും മാത്രമല്ല കാർത്തിയുമായി ഇഴുകിച്ചേർന്നുള്ള കുറച്ച് റൊമാന്റിക് സീനുകൾ അഭിനയിക്കാൻ സായി പല്ലവി വിസമ്മതിച്ചതുമാണ് നായികയെ മാറ്റാൻ കാരണായത്.

സെപ്റ്റംബറില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവിവർമൻ.