വിജയ്–വിക്രം ആക്‌ഷന്‍ ചിത്രം; സംവിധാനം ശങ്കർ

വിജയ്‌യെയും വിക്രത്തെയും നായകനാക്കി ഒരു ബ്രഹ്മാണ്ഡ ആക്‌ഷന്‍ ത്രില്ലർ ശങ്കർ പ്ലാൻ ചെയ്തിരുന്നു. ഐ സിനിമയ്ക്ക് ശേഷം ഈ ചിത്രം ഒരുക്കാനായിരുന്നു പദ്ധതിയിട്ടതും.

എന്നാൽ സൂപ്പർസ്റ്റാർ രജനീകാന്ത് യന്തിരന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ശങ്കറിനോട് ആവശ്യപ്പെടുകയായിരുന്നു. രജനിയുടെ അപേക്ഷ ശങ്കർ മറ്റൊന്നും ചിന്തിക്കാതെ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ഈ ആക്​ഷൻ ത്രില്ലർ ഉപേക്ഷിച്ച് യന്തിരൻ 2വിന്റെ സ്ക്രിപ്റ്റിലേക്ക് കടക്കുകയായിരുന്നു.

എന്നാൽ ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. യന്തിരന്‍ 2വിന് ശേഷം ശങ്കർ വിജയ്‌യെയും വിക്രത്തെയും നായകരാക്കിയുളള സിനിമ ഒരുക്കാനുള്ള പദ്ധതിയിലാണ്. 2017ൽ ഇരുവരുടെയും ഡേറ്റ് തനിക്ക് വേണ്ടി നൽകണമെന്ന് ശങ്കർ അറിയിച്ചതായാണ് റിപ്പോർട്ട്.