Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഷ്മോരായുടെ രഹസ്യം സൂക്ഷിക്കുന്ന ശ്രീദിവ്യ

sridivya

കാർത്തിയുടെ ബ്രഹ്മാണ്ഡചിത്രം കാഷ്മോരയിൽ ശ്രീദിവ്യാണ് നയൻതാരക്കൊപ്പം മറ്റൊരു നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനകഥാപാത്രമാണ് തന്റേതെന്നും കാഷ്മോരയുടെ എല്ലാ രഹസ്യങ്ങളും തന്റെ പക്കലാണെന്നും ശ്രീദിവ്യ പറയുന്നു.

ശ്രീദിവ്യയുടെ വാക്കുകളിലേക്ക്–

സംവിധായകൻ ഗോകുൽ കാഷ്മോരയുടെ കഥപറഞ്ഞു കേട്ടപ്പോൾ ഞാനാകെ ത്രില്ലടിച്ചുപോയി. മറ്റൊരു സംവിധായകനും എന്നോട് ഇത്ര വിശദമായി കഥ പറഞ്ഞിട്ടില്ല. ഒരു സിനിമ കണ്ട പ്രതീതിയായിരുന്നു.

Kaashmora Official Theatrical Trailer | Tamil | Karthi, Nayanthara | Santhosh Narayanan | Gokul

അദ്ദേഹം ഞങ്ങൾക്ക് അഭിനയിച്ചും കാണിച്ചു തരുമായിരുന്നു. ഗോകുൽ സാറിന്റെ കഴിവും എനർജിയും കാർത്തി സാറിന്റെ കഠിനാധ്വാനവുമാണ് കാഷ്മോരാ. യാമിനി എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്.

കാഷ്മോരായുടെ രഹസ്യം എനിക്കു മാത്രമേ അറിയാവൂ. പക്ഷേ ഞാനത് പുറത്ത് കാണിക്കില്ല. ഒന്നും അറിയാത്തപോലെ അഭിനയിക്കും. ബ്ലാക്ക് മാജിക്കുകാരനാണ് കാർത്തിയുടെ കാഷ്മോരഎന്ന കഥാപാത്രം. ഒരുപാട് അഭിനയ സാധ്യതകളുള്ളതും ഹാസ്യാത്മകമായി അഭിനയിക്കേണ്ടതുമായ ഒരു കഥാപാത്രമായിരുന്നു യാമിനി. ഇതുവരെ ചെയ്തതിൽ നിന്ന് തീർത്തും വ്യത്യസ്തം.
നയൻതാരയും അത്ഭുതപ്പെടുത്തി കളഞ്ഞു. ചെന്നൈ സിറ്റിക്കു പുറത്ത് തയാറാക്കിയ കൂറ്റൻ അരങ്ങിൽ വച്ച് ക്ലൈമാക്സ് ചിത്രീകരിക്കുന്ന വേളയിലാണ് ഞാൻ നയൻതാരയെ കണ്ടത്. അവർ അണിഞ്ഞൊരുങ്ങി വന്നപ്പോൾ അസൽ രാജകുമാരി തന്നെയായിരുന്നു. ഒരു പാടു സമയം ഒരു പാടു കാര്യങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിച്ചു അവർ ഒരു റിയൽ ആർട്ടിസ്റ്റാണ്. അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ എന്നെപ്പോലുള്ള ജൂനിയേർസിന് പഠിക്കാനുണ്ട്. ശ്രീദിവ്യ പറഞ്ഞു.
 

Your Rating: