കാര്‍ത്തിയുടെ സ്വപ്നമാണ് ഈ ചിത്രം: സൂര്യ

കാർത്തി ആദ്യമായി മണി രത്നം ചിത്രത്തിൽ നായകനായി എത്തുകയാണ്. റൊമാന്റിക് ത്രില്ലറായ സിനിമയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അതിദി റാവുവാണ് നായികയായി എത്തുന്നത്.

ഈ സിനിമ കാർത്തിയുടെ സ്വപ്നമായിരുന്നെന്ന് സൂര്യ പറഞ്ഞു. ‘2003ൽ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തിൽ മണി രത്നത്തിന്റെ അസോഷ്യേറ്റ് ആയി കാർത്തി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ അയാൾ നായകനാകുന്നു. ഒരുപാട് പ്രതീക്ഷകൾ ഉണ്ട്.’ –സൂര്യ പറഞ്ഞു. മാധവനും സിദ്ധാർത്ഥും സൂര്യയുമാണ് ആയുധ എഴുത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്.

കാട്രു വെളിയിതൈ എന്നാണ് കാർത്തി–മണിരത്നം ചിത്രത്തിന്റെ പേര്. ചിത്രത്തിൽ പൈലറ്റായാണ് കാർത്തി അഭിനയിക്കുക. സംഗീതം എ ആർ റഹ്മാൻ.