പ്രേമം തെലുങ്കിൽ മലരും ജോർജും മേരിയുമില്ല !

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പ് ചിത്രീകരണം അവസാനഘട്ടത്തിലാണ്. സിനിമയുടെ റിലീസ് തിയതി സംവിധായകൻ പുറത്തുവിട്ടു. റീമേക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ ചന്ദു മോണ്ടേതി പറയുന്നു. പ്രേക്ഷകരെ കണക്കിലെടുത്താണ് മാറ്റം വരുത്തിയത്. ജൂൺ 11ന് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി.

മജ്‌നു എന്ന് പേരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാലിപ്പോള്‍ പ്രേമം എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക. നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രം തെലുങ്കിലെത്തുക വിക്രം എന്ന പേരിലാണ്. യുവതാരം നാഗചൈതന്യയാണ് ഈ വേഷത്തിലെത്തുന്നത്‍. മലര്‍ എന്ന സായ്പല്ലവി കഥാപാത്രത്തെ തെലുങ്കില്‍ ശ്രുതി ഹാസനാണ് അവതരിപ്പിക്കുന്നത്. സിതാരാ എന്നാണ് കഥാപാത്രത്തിന്റെ പേര്. മേരിയുടെ റോളിൽ അനുപമ എത്തും. തെലുങ്കിൽ മേരി ഹരിതയാകുന്നുവെന്ന് മാത്രം. മഡോണ സെബാസ്റ്റ്യൻ അതേ വേഷത്തിൽ ചിത്രത്തിലെത്തുന്നു.

കഥയില്‍ കാര്യമായ മാറ്റങ്ങളില്ല. ഗോപീസുന്ദറും രാജേഷ് മുരുഗേഷനുമാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.