തെലുങ്ക് നടന്റെ മരണം; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തെലുങ്ക് യുവതാരം പ്രശാന്തിന്റെ ദാരുണമരണത്തിൽ ദുരൂഹതകൾ അകലുന്നില്ല. വിവാഹിതയായ കാമുകിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രശാന്ത് കെട്ടിടത്തിനു മുകളില്‍ നിന്നും വീണുമരിക്കുന്നത്. വിവാഹിതയായ ഒരു സ്ത്രീയുമായി നടനുണ്ടായ അവിഹിതബന്ധമാണ് മരണത്തിലേക്ക് നയിച്ചത്.

അതിനിടെ യുവതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഭർത്താവില്ലാത്ത സമയത്ത് പ്രശാന്ത് യുവതിയുടെ വീട്ടിലെത്തുകയും ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ രക്ഷപ്പെടാനായി കെട്ടിടത്തിന്റെ ആറാംനിലയിൽ നിന്നും പെപ്പിൽ പിടിച്ചിറങ്ങവെ താഴെവീണ് മരിക്കുകയായിരുന്നു.

ഹൈദരാബാദിലെ മൂസാപേട്ടില്‍ വെള്ളിയാഴ്ചയാണ് സംഭവം.വിവാഹിതയും മൂസാപ്പേട്ട് സ്വദേശിനിയുമായ യുവതിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു പ്രശാന്ത്. സംഭവം ദിവസം ഭര്‍ത്താവ് പുറത്ത് പോയ സമയത്താണ് പ്രശാന്ത് യുവതിയുടെ വീട്ടിലെത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി യുവതിയുടെ ബന്ധുക്കള്‍ വീട്ടില്‍ എത്തിയതോടെ പ്രശാന്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

പ്രശാന്ത് വിവാഹിതയായ കാമുകിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നതായി റിപ്പോര്‍ട്ട്‌. സംഭവദിവസവും ഭര്‍ത്താവില്ലാത്ത സമയത്ത് പ്രശാന്ത് യുവതിയുടെ വീട്ടിലെത്തിയതറിഞ്ഞ സമീപവാസികള്‍ വിവരം അറിയിച്ചതനുസരിച്ചാണ് ഇവരുടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ വീട്ടിലെത്തിയതെന്നും പറയുന്നു.

രാമുദില സീതല എവരുന്താ രണ്ടി ബാബുവിലെ നായകനാണ് ബാല പ്രശാന്ത്. നടനാകുന്നതിന് മുന്‍പേ ഒട്ടേറെ തെലുങ്ക് ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി പ്രശാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.