വെള്ളിമൂങ്ങ തമിഴിൽ; ടീസർ കാണാം

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ വെള്ളിമൂങ്ങയുടെ തമിഴ് പതിപ്പിന്റെ ടീസറുകള്‍ പുറത്തിറങ്ങി. മുത്തിന കത്തിരിക എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെങ്കട്ട് രാഘവനാണ് ഒരുക്കുന്നത്.

ബിജു മേനോൻ അവതരിപ്പിച്ച വേഷത്തിൽ നടനും സംവിധായകനുമായ സുന്ദർ സി എത്തുന്നു. പൂനം ബജ്‌വയാണ് നായിക.