ആമിയിലില്ല, രജനീകാന്ത് ചിത്രത്തിൽ വിദ്യാ ബാലന്‍

സൂപ്പർഹിറ്റ് ചിത്രമായ കബാലിയ്ക്ക് ശേഷം രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് ഒരുക്കുന്ന പുതിയ സിനിമയിൽ വിദ്യാ ബാലൻ നായികയായേക്കും. പ്രീ–പ്രൊഡക്ഷൻ നടക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിദ്യയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഔദ്യോഗികസ്ഥിരീകരണം ഉടൻ ഉണ്ടായേക്കുമെന്നുമാണ് റിപ്പോർട്ട്.

ധനുഷ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം കബാലിയുടെ രണ്ടാം ഭാഗമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പിന്നീട് രഞ്ജിത് തന്നെ അത് നിഷേധിച്ചു. മെയ് മാസം സിനിമയുടെ ചിത്രീകരണം തുടങ്ങും.