മഡോണ വീണ്ടും വിജയ്‌യുടെ നായികയാകുന്നു

കാതലും കടന്ത് പോകും എന്ന ചിത്രത്തിനുശേഷം മഡോണയും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു. കോ, അയൻ തുടങ്ങിയ സൂപ്പർഹിറ്റ് ഒരുക്കിയ കെവി ആനന്ദിന്റെ ചിത്രത്തിലാണ് ഇരുവരും വീണ്ടും എത്തുന്നത്.

എജി എസ് എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ കൽപതി അഗോറം ആണ് നിർമാണം. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ടി രാജേന്ദറും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ജൂലെയില്‍ ചിത്രീകരണം ആരംഭിക്കും.