സാങ്കേതികവിദ്യയുടെ കാര്യത്തിൽ ബാഹുബലിെയ വെല്ലാൻ മറ്റൊരു സിനിമ ഇല്ലെന്ന് ഒന്നുകൂടി വ്യക്തമാക്കുകയാണ് രാജമൗലിയും കൂട്ടരും. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി പ്രചാരണപരിപാടികളുടെ തുടക്കം കുറിച്ചു കഴിഞ്ഞു.
വിർച്ച്വൽ റിയാലിറ്റിയുടെ സാധ്യതകൾ സിനിമയിൽ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വിആർ സാങ്കേതിക വിദ്യയിലൂടെ ബാഹുബലിയുടെ ബ്രഹ്മാണ്ഡ സെറ്റ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. 360 ഡിഗ്രിയിൽ ഈ ദൃശ്യങ്ങൾ പ്രേക്ഷകന് കാണാനാകും. ഓണ്‍ ദ സെറ്റ്സ് ഓഫ് ബാഹുബലി - എ വിആര്‍ എക്സ്പീരിയന്‍സ് എന്നാണ് വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.
മനോരമ ഓൺലൈനും ഇതിന് മുമ്പ് 360 സാങ്കേതിക വിദ്യ പരീക്ഷിച്ചിട്ടുണ്ട്. രസകരമായ വിഡിയോകളും ഇതിനോട് അനുബന്ധിച്ച് പുറത്തിറക്കിയിരുന്നു.