വിക്രം പ്രഭുവിന്റെ വാഗ; ട്രെയിലർ

വിക്രം പ്രഭു നായകനായി എത്തുന്ന ആക്ഷന്‍‍ റൊമാന്റിക് ചിത്രം വാഗയുടെ ട്രെയിലർ പുറത്തിറങ്ങി. ജിഎന്‍ആര്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം റണ്യ റാവു നായികയാകുന്നു. വിജയ് ബാര്‍ഗവി ഫിലിംസിന്റെ ബാനറില്‍ എം ബാലവിശ്വനാഥനാണ് ചിത്രം നിർമിക്കുന്നത്. വിക്രം പ്രഭു, റണ്യ റാവു എന്നിവര്‍ക്കൊപ്പം തുളസിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്

ഡി ഇമ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കാശ്മീര്‍, വാഗാ എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.