അവസാനം രാജമൗലി അത് വെളിപ്പെടുത്തി

നാളുകളായി നാട്ടുകാർ മുഴുവൻ ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ചോദ്യം. എന്തിനാണ് വീരനും ധീരനും നല്ലവനുമായ ബാഹുബലിയെ കട്ടപ്പയെന്ന സൈന്യാധിപൻ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയത്? ട്രോളുകളായും സീരിയസ് ചർച്ചകളായും ഈ ചോദ്യം നെറ്റ്‌ലോകത്ത് വൈറലാണിപ്പോൾ. മാത്രവുമല്ല ഇതിന്റെ ഉത്തരം തേടി 2016 വരെ കാത്തിരിക്കാനാകില്ലെന്നുമാണ് ബാഹുബലി ആരാധകർ പറയുന്നത്.

എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഉത്തരം രാജമൗലി തന്നെ പറഞ്ഞു. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ വെളിപ്പെടുത്തല്‍. കട്ടപ്പ ബാഹുബലിക്ക് വിശ്വസ്തനാണ്, ഒപ്പം ശിവകാമി ദേവിക്ക് വിശ്വസ്തനാണ് എന്നാല്‍ അതില്‍ എല്ലാം ഉപരി മറ്റൊരാള്‍ക്ക് കട്ടപ്പ വളരെ കടപ്പെട്ടവനാണ്, അതാണ് ഈ പിന്നില്‍ നിന്നുള്ള കുത്തലിന്റെ രഹസ്യം രാജമൗലി പറയുന്നു. എന്നാല്‍ അവിടെ കൂടിയവരാരും അതിന് ഉത്തരം പറഞ്ഞില്ല. താഴെ കാണുന്ന വിഡിയോ കാണൂ...