നമിത അല്ല ഈ സെൽഫിയിലെ സൂപ്പർതാരം

സാധാരണ ആരാധകരാണ് താരങ്ങൾക്കൊപ്പം സെൽഫി എടുക്കാൻ ബഹളമുണ്ടാക്കുക. എന്നാൽ ഈ സെൽഫിയിലെ താരം തമിഴ് സുന്ദരി നമിത അല്ല. താരത്തിനൊപ്പം നിൽക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ ഈ യുവതിയാണ്.

കഴിഞ്ഞ ദിവസം ചെന്നൈയിലെ റോഡിൽ കാറിൽ പോകുകയായിരുന്നു നമിത. പെട്ടന്നാണ് ഒരു ഓട്ടോറിക്ഷ നമിതയുടെ കണ്ണിൽപ്പെടുന്നത്. ആ ഓട്ടോയെ നടി കാറിൽ പിന്തുടർന്ന് ഡ്രൈവറിനൊപ്പം ഒരു സെൽഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ആ ഓട്ടോ ഓടിച്ചിരുന്നത് ഒരു സ്ത്രീയാണ്. ഈ സ്ത്രീയെ കണ്ട ഉടൻ തന്നെ പരിചയപ്പെടണമെന്ന ആഗ്രഹം നടിക്ക് തോന്നുകയായിരുന്നു. ഭർത്താവ് മരിച്ച യുവതിക്ക് തുണയായി ആരുമില്ല. കുടുംബത്തെ പട്ടിണിക്കിടാതിരിക്കാനാണ് ഓട്ടോറിക്ഷ ഓടിക്കാൻ തീരുമാനിച്ചതെന്ന് ആ സ്ത്രീ നമിതയോട് പറഞ്ഞു. ഇവരുടെ കഥ കേട്ട ഉടൻ കൂടെ നിന്നൊരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നത് നമിതയാണ്.

ഒരു വലിയസിനിമാതാരം തനിക്കൊപ്പം സെൽഫി വേണമെന്നു പറഞ്ഞപ്പോൾ ‍ഞെട്ടിയത് പാവം സ്ത്രീയാണ്. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് അറിയിച്ചാണ് നമിത മടങ്ങിയത്.