നജീമിന്റെ കല്ല്യാണ വിശേഷങ്ങൾ

നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നജിം തന്റെ ഓമന കോമള താമരപൂവിനെ കണ്ടെത്തിയത്. എന്നാൽ പിന്നെയും വേണ്ടി വന്നു ഒന്നരവർഷത്തെ കാത്തിരിപ്പ്. ആ കാത്തിരിപ്പ് സെപ്തംബർ 13ന് അവസാനിക്കുകയാണ്. മനസ് നിറയെ പാട്ട് തുളുമ്പുന്ന നജിം തസ്നി താഹയെന്ന മൊഞ്ചത്തി കുട്ടിയെ സ്വന്തമാക്കും. തസ്നി എന്ന ഈണമാകും ഇനി നജിമിന്റെ ഉള്ളിൽ നിറയുക. പിന്നണി ഗായകരിൽ ശ്രദ്ധേയനായ നജിം അർഷാദിന്റെ വിവാഹ വിശേഷങ്ങൾ.

കല്ല്യാണത്തിന്റെ ഒരുക്കങ്ങൾ

ചോദ്യം ചെന്നില്ല അപ്പോൾ തന്നെ നജിമിന്റെ മുഖത്ത് ചിരി വിടർന്നു. ചിരിയിൽ നിന്നു തന്നെ അറിയാം സന്തോഷത്തിന്റെ ആഴം. ഇനി വെറും രണ്ടു മാസമേ ഉള്ളു. സെപ്തംബർ 13ന് പുനലൂരിൽ വെച്വാണ് വിവാഹം. അന്ന് തന്നെ തിരുവനന്തപുരത്ത് റിസപ്ഷൻ. സിനിമ സുഹൃത്തുകൾക്കായി എറണാകുളത്ത് സെപ്തംബർ 17ന് റിസപ്ഷൻ. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. എല്ലാവരെയും ക്ഷണിക്കണം. പെട്ടെന്നാണ് ദിവസങ്ങൾ കടന്ന് പോകുന്നതെന്നും മറുപടി.

തസ്നി താഹ

തസ്നി ബാംഗ്ലൂരുവിൽ ബിഡിഎസ് വിദ്യാർത്ഥിനിയാണ്. കിക്കി എന്നാണ് ചെല്ലപേര്. പുനലൂരാണ് തസ്നിയുടെ നാട്. ഒറ്റമകൾ.

മാര്യേജ് ലൗ ഓർ അറേഞ്ച്ഡ്

തീർച്ചയായും അറേഞ്ച്ഡ് ആണ്. സുഹൃത്ത് വഴിയാണ് തസ്നിയുടെ ആലോചന വന്നത്. കല്ല്യാണ ആലോചനകൾ തുടങ്ങിയിട്ട് കുറച്വ് നാളായിരുന്നു. സാധാരണ ഉപ്പയും ഉമ്മയുമാണ് പെണ്ണ് കാണാൻ പോകുന്നത്. എന്നാൽ തസ്നിയെ കാണാൻ ഞാനാണ് പോയത്. പെണ്ണിനെ ഇഷ്ടമായി. പരസ്പരം സംസാരിച്വു. ആറ്റിറ്റ്യൂഡ് പെട്ടെന്ന് മനസിലാക്കി.

വിവാഹം നീണ്ടുപോയത്

കഴിഞ്ഞ ജനുവരിയിലാണ് തസ്നിയെ കണ്ടത്. ഒന്നര വർഷമാകുന്നു. തസ്നിയുടെ പഠനം പൂർത്തിയാക്കാനാണ് വിവാഹം നീട്ടിവെച്വത്. വിവാഹം കഴിഞ്ഞ് പിരിഞ്ഞിരിക്കാനുള്ള ബുദ്ധിമുട്ടാണ് കാരണം. വിവാഹം കഴിഞ്ഞാൽ അടുത്ത് തന്നെ ഉണ്ടാകണമെന്നാണ് ആഗ്രഹം.

തസ്നിയും സംഗീതവും

ജീവിത പങ്കാളി സംഗീത ലോകത്ത് നിന്നായാൽ എന്റെ തെറ്റുകൾ കണ്ട് പിടിക്കില്ലേ. മനസിനിണങ്ങിയ ആളായിരിക്കണം എന്നുണ്ടായിരുന്നു. പാട്ടിനെക്കുറിച്വ് അത്യവശ്യം അറിഞ്ഞിരിക്കണം. എന്നെ നന്നായി വിലയിരുത്തണം. ഉമ്മയാണ് എന്റെ ശക്തി. ഉമ്മയെ പോലെ എനിക്ക് പ്രോത്സാഹനം തരാൻ കഴിയണം.

തസ്നി പാടുമോ

തസ്നി അത്യാവശ്യം മൂളിപാട്ടൊക്കെ പാടും. പഠനത്തിനാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. സംഗീതം പഠിപ്പിച്വെടുക്കണം എന്നുണ്ട്.

ആരാധികമാരുടെ പ്രതികരണം

ഉമ്മയുടെ ഫോണിലേക്കാണ് വിളികളും മെസെജുകളും വരുന്നത്. മകനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ട് എട്ട് വർഷമായി കാത്തിരിക്കുന്നു എന്നൊക്കെ പറയാറുണ്ട്. വിവാഹം ഉറപ്പിച്വു എന്ന് പറഞ്ഞാലും വീണ്ടും വിളിക്കും.

വിവാഹത്തിനുള്ള വസ്ത്രം

തലേദിവസത്തെ മൈലാഞ്ചി കല്ല്യാണത്തിനുളള തസ്നിയുടെ വസ്ത്രം ബോംബെയിൽ നിന്നുള്ള ഡിസൈനേഴ്സായിരിക്കും ഒരുക്കുക. വിവാഹ ദിവസത്തെ എന്റെ വസ്ത്രങ്ങളെക്കുറിച്വ് തീരുമാനിച്വിട്ടില്ല.

വിവാഹത്തിന് ആരൊക്കെ പങ്കെടുക്കും

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാകും. മൂവായിരത്തിലധികം പേരെ ക്ഷണിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഏകദേശം 700 പേരും എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ 300 പേരും പങ്കെടുക്കുമെന്നാണ് കരുതുന്നത്.