Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി ഷേപ് ഓഫ് യൂ 'കുട്ടി' വേര്‍ഷൻ

ed-sheeran-shape-of-you-cover-version

ചില വിഡിയോകൾ കാണുമ്പോള്‍ നമ്മൾ അറിയാതെ പറഞ്ഞു പോകില്ലേ ക്യൂട്ട് എന്ന്. അതേ പ്രതികരണമാണ് ഈ പാട്ടിനും ലഭിച്ചത്. ഒരു കുട്ടിപ്പാട്ടുകാരന്റെ പാട്ടാണിത്. പാടുന്നത് എഡ് ഷീരൻ പാടിയ ഷേപ് ഓഫ് യൂ. എഡ് ഷീരൻ പാട്ടിനു നൽകിയിരിക്കുന്ന ഭാവങ്ങള്‍ക്കനുസരിച്ച് പാടാനാണു കുട്ടിയുടെ ശ്രമം. ശ്വാസ നിശ്വാസങ്ങൾക്കു പോലും എന്തൊരു ഭംഗി. 12 ലക്ഷത്തിലധികം പ്രാവശ്യമാണ് ഈ പാട്ട് ആളുകൾ കണ്ടത്. സമൂഹ മാധ്യമങ്ങളിലും വൈറലായ പാട്ട് ആയിരത്തിലധികം പ്രാവശ്യമാണു ആളുകൾ ഈ വിഡിയോ ഷെയർ ചെയ്തത്.

സ്റ്റീവ് മക്കിനൊപ്പം എഡ് ഷീരൻ ഈണമിട്ട പാട്ടാണിത്. ജോണി മക്ഡെയ്ഡ് കാന്‍ഡി ബുറോസ്, ടമേക പോപ്, കെവിൻ ഷെക്സ്പീർ എന്നിവർ ചേർന്നാണു ഗാനത്തിനു വരികൾ കുറിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ പുറത്തിറങ്ങിയ ഗാനം 185 കോടിയിലധികം പ്രാവശ്യമാണു ലോകത്ത് ആളുകൾ കണ്ടത്. 35ഓളം രാജ്യങ്ങളുടെ ചാർ്ട്ട്ബീറ്റിൽ ഒന്നാമതെത്തിയിരുന്നു ഗാനം. ലോകമൊട്ടുക്ക് ആയിരക്കണക്കിനു പേരാണ് ഈ ഗാനത്തിനു കവർ വേർഷനുകൾ തയ്യാറാക്കിയത്. 

Shape Of You Cover Version