ഗായികയുടെ ഇൻസ്റ്റഗ്രാം ചോര്‍ന്നു: ബീബറുടെ അശ്ലീല ദൃശ്യങ്ങൾ പുറത്ത്

ഇൻറർനെറ്റിന്റെ ലോകത്ത് ആരുടെ സ്വകാര്യതയ്ക്കും ഒരു സുരക്ഷിതത്വവുമില്ലെന്ന് പറയുകയാണ് ഗായികയും അഭിനേത്രിയുമായ സെലീന ഗോമസിനുണ്ടായ അനുഭവം. ഇന്നലെ രാത്രി സെലീനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്യുകയും മുൻ കാമുകനായ ജസ്റ്റിൻ ബീബറുടെ നഗ്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. സെലീനയുടെ ടീം ഉടൻ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സുരക്ഷിതമാക്കിയെങ്കിലും ബീബറുടെ ദൃശ്യങ്ങൾ പരസ്യമായിരുന്നു അപ്പോഴേക്കും. 

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ആരാധകരുള്ള സെലിബ്രിറ്റി കൂടിയാണ് സെലീന. പന്ത്രണ്ട് കോടിയിലധികം ആളുകളാണ് സെലീനയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. അതുകൊണ്ടു തന്നെ ഈ ദൃശ്യമെത്തിയ കാര്യം വലിയ വേഗത്തിലാണ് പ്രചരിച്ചത്. 2015ലെ ലോക പര്യടനത്തിനിടയിലാണ് ഈ ദൃശ്യം പകർത്തിയതെന്നാണ് കരുതുന്നത്. അതിനു മുൻപ് ഇവർ ഡേറ്റിങിലായിരുന്നു. 2013ൽ വേർപിരിഞ്ഞെങ്കിലും ഇരുവരും തമ്മിൽ അടുത്തിടപഴകാറുണ്ടായിരുന്നു.