Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്യടി നേടി ദുൽഖർ; ആദ്യ ബോളിവു‍ഡ് ഗാനമെത്തി

dulquer-irfan

ദുൽഖർ സൽമാൻ പ്രധാന വേഷത്തിവെത്തുന്ന ബോളിവുഡ് ചിത്രം കർവാനിലെ ആദ്യഗാനം പുറത്തിറങ്ങി. സാഹസികതയും തമാശയും ഒരുപോലെ കൈകാര്യം ചെയ്യുന്ന ചിത്രമാണ് കർവാൻ. ഛോട്ടാ സാ ഫസാന എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. അർജിത് സിങ്ങാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആകർഷ് ഖുറാനയുടെ വരികൾക്ക് അനുരാഗ് സൈക്കയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം ഇർഫാൻ ഖാൻ ആണ് ചിത്രത്തിൽ ദുൽഖറിനൊപ്പം എത്തുന്നത്. 

'ഗേൾ ഇൻ ദി സിറ്റി'എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് ദുൽഖറിന്റെ നായികയായി എത്തുന്നത്. ജീവിതയാത്ര തന്നെയാണ് ഗാനത്തിന്റെ ഇതിവൃത്തം.  കോയമ്പത്തൂരിന്റെ കഥയാണ് പറയുന്നതെന്ന ചില സൂചനകളാണ് വിഡിയോ നൽകുന്നത്. ബിജോയ് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. ഊട്ടിയിലും കേരളത്തിലുമായാണ് ചിത്രീകരണം പൂർത്തിയായത്. ആഗസ്റ്റ് മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും.. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഗാനം യൂട്യൂബിൽ കണ്ടത്. 

related stories