Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 ലക്ഷം പിന്നിട്ട് ഉണ്ണി മുകുന്ദന്റെ പാട്ട്

achayans-movie-song

അച്ചായന്‍സ് എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പാടിയ പാട്ട് യൂട്യൂബില്‍ കണ്ടവരുടെ എണ്ണം 5 ലക്ഷം പിന്നിട്ടു. രതീഷ് വേഗയുടെ ഈണത്തില്‍ ഉണ്ണി മുകുന്ദനും രതീഷ് വേഗയും ചേര്‍ന്നെഴുതിയ 'നിനവറിയാതെ.. ഈ കനവറിയാതെ...' എന്ന പാട്ടാണിത്. ഉണ്ണി മുകുന്ദൻ‌ ആദ്യമായാണു പിന്നണി ഗായകനായത്. പാട്ടെഴുതി പാടാനായി എന്ന പ്രത്യേകതയുമുണ്ട്.  

അച്ചായന്‍സിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം നടന്ന പാര്‍ട്ടിയില്‍ ഉണ്ണി മുകുന്ദന്റെ പാട്ടു പാടിയതോടെയാണ് പിന്നണി ഗായകനാകാനുളള വഴി തുറന്നത്. പാട്ടു കേട്ട് ചിത്രത്തിന്റെ നിര്‍മാതാവ് സി.കെ. പത്മകുമാറും സംവിധായകന്‍ കണ്ണന്‍ താമരക്കുളവും സംഗീത സംവിധായകന്‍ രതീഷ് വേഗയുമെല്ലാം ഉണ്ണി മുകുന്ദനോട് ചിത്രത്തിലേക്കൊരു പാട്ടുപാടാന്‍ ആവശ്യപ്പെടുകയായിരുന്നു. 

നജീം അര്‍ഷാദും റിമി ടോമിയും ചേര്‍ന്ന് പാടിയ മറ്റൊരു ഗാനവും ചിത്രത്തിലുണ്ട്. കൈതപ്രം ദാമോധരന്‍ നമ്പൂതിരിയാണ് ഈ ഗാനം രചിച്ചത്. സേതുവിന്റേതാണ് അച്ചായന്‍സിന്റെ തിരക്കഥ.  ജയറാം, പ്രകാശ് രാജ്, അമലാ പോള്‍, ശിവദ തുടങ്ങി വന്‍ താരനിരയുണ്ട് അച്ചായന്‍സില്‍.