ഇളയരാജയ്ക്കു ചിത്രയുടെ സമ്മാനം ഈ പാട്ട്

മണ്ണിന്റെ മണമുള്ള രാഗഭംഗിയുള്ള ഒരായിരം ഗാനങ്ങൾ സൃഷ്ടിച്ച മഹാനായ സംഗീതജ്ഞനാണ് ഇളയരാജ. ഇളയരാജയുടെ ജന്മ ദിനത്തിൽ ഗായിക കെ.എസ്. ചിത്ര അദ്ദേഹത്തിനൊരു ഗാനം പാടിയാണ് പിറന്നാൾ ആശംസകൾ അറിയിച്ചത്. ദീർഘായുസോടെ ആരോഗ്യത്തോടെ ഇനിയുമേറെ കാലം ജീവിക്കാനാകട്ടേയെന്നും ചിത്ര പറഞ്ഞു.

സിന്ധുഭൈരവി എന്ന ചിത്രത്തിലെ 'നാനൊരു സിന്ത് കാവടി ചിന്ത്' എന്ന പാട്ടാണ് ചിത്ര പാടിയത്. കെ.എസ്. ചിത്ര തമിഴ് സിനിമ ലോകത്തേയ്ക്കും അതുവഴി തെന്നിന്ത്യയിലെ ഏറ്റവും പ്രതിഭാധനയായ ഗായികയായി മാറുന്നതും ഇളയരാജ ഗാനങ്ങൾ പാടിക്കൊണ്ടാണ്. അദ്ദേഹത്തിന്റെ ഏറ്റവുമധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായികയും ചിത്രയാണ്. ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം ചിത്രയ്ക്കു ലഭിക്കുന്നതും ഇളയരാജ ഗാനത്തിലാണ്. തമിഴിലെ ആദ്യ കെ.എസ്.ചിത്ര ഗാനവും അതാണ്. സിന്ധുഭൈരവി ലെ തന്നെ പാടറിയേൻ പഠിപ്പറിയേൻ എന്ന പാട്ടായിരുന്നു അത്. 

തന്റെ സംഗീത ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ പിന്നണി ഗാനാലാപനത്തിൽ ഒരുപാട് പാഠങ്ങൾ പകർന്ന സംഗീതജ്ഞനാണെന്നും ചിത്ര അഭിപ്രായപ്പെട്ടു.