ഗംഭീരം ഈ വിഡിയോ! ത്രസിപ്പിച്ച് ചിന്തിപ്പിച്ച് ഏമാന്‍മാരെ പാട്ട് സംഘം വീണ്ടും

പ്രകൃതിയെ കുറിച്ചു പാടി അനേകം സംഗീത വിഡിയോകൾ എത്താറുണ്ട്. നിശബ്ദമാക്കപ്പെടുന്ന കിളികളെ ജീർണതയിലേക്കു വലിച്ചെറിയപ്പെടുന്ന പുഴകളെ നോവു പേറുന്ന കാടിനെ കുറിച്ചൊക്കെ പാടുന്ന സംഗീത വിഡിയോകൾ. അതില്‍ ചിലതു മാത്രമാണു നമ്മുടെ നെഞ്ചകം തൊടുന്നത്. ഈ ലോക പരിസ്ഥിതി ദിനത്തിലുമെത്തി കാടിനെ പുഴകളെ' എന്നു തുടങ്ങുന്നൊരു സംഗീത വിഡിയോ

ചില സത്യങ്ങളിലേക്കു വിരൽ ചൂണ്ടി, മനസിലും തലച്ചോറിലും ആഞ്ഞു തറയ്ക്കുന്നു ഈ സംഗീത വിഡിയോ. ആവിഷ്കാര സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും മീതേയുള്ള അധികാരത്തിന്റെ കടന്നുകയറ്റത്തെ ഏമാൻമാരേ എന്ന പാട്ടിലൂടെ ചോദ്യം ചെയ്ത് രഞ്ജിത് ചിറ്റാടെ എഴുതിയ പുതിയ ഗാനം അക്കൂട്ടത്തിലൊന്നമാണ്. ഏമാൻമാരേ പാട്ടു പാടിയ ഷെബിൻ മാത്യുവും രഞ്ജിതും ചേർന്നാണ് പാട്ടിന് ഈണമിട്ടത്. 

ഒറ്റയാള്‍ മാത്രം അഭിനയിക്കുന്ന കാടിന്റെ വിശുദ്ധിയുള്ളൊരു സംഗീത ആവികാരമാണിത്. മധു ബാലകൃഷ്ണന്റേതാണു സ്വരം. ആ ശബ്ദത്തിന്റെ ഗാംഭീര്യവും വരികളിലുള്ള ആർവവും ദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന ആശയവും പാട്ടിനെ വേറിട്ടതാക്കുന്നുയ അഭിജിത് വി.വി.യാണു വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.