വരുന്നത് അനിരുദ്ധ് മാജിക്: അജിതിന്റെ 'വിവേഗ'ത്തിലെ കിടിലൻ പാട്ട്

അജിത് ചിത്രമായ 'വിവേഗ'ത്തിന് നവീന ശൈലിയിലുള്ള സംഗീതമാണ് സൃഷ്ടിക്കുന്നതെന്ന് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ പറഞ്ഞിരുന്നു. വിവേഗത്തിൽ നിന്ന് പുറത്തിറങ്ങിയ ആദ്യ സംഗീത വിഡിയോ തന്നെ വ്യക്തമാക്കുന്നു അത് തകർപ്പൻ സംഗീതമാണെന്ന്. സർവൈവ എന്ന ഗാനത്തിന്റെ ടീസർ ആണു പുറത്തിറങ്ങിയത്. ത്രസിപ്പിക്കുന്ന സംഗീതം. ഇന്നലെ അർധ രാത്രിയോടെയത്തിയ വിഡിയോ ഇതിനോടകം വൈറലായി. 

ത്രില്ലർ ചിത്രത്തിന്റെ തലയെടുപ്പ് എത്രമാത്രമാണെന്നു പറയുന്നു ഈ സംഗീതം. വേതാളം പുറത്തിറങ്ങി രണ്ടു വർഷത്തിനു ശേഷമാണ് അജിതിന്റെ പുതിയ ചിത്രം എത്തുന്നത്. വേതാളത്തിലേതു പോലെ ഗംഭീര സംഗീതമായിരിക്കും അനിരുദ്ധ് ഈ ചിത്രത്തിലും തീർക്കുക എന്ന ആരാധകരുടെ പ്രതീക്ഷ ശരി വയ്ക്കുന്നു സര്‍വൈവ.  ഗാനത്തിൽ ഇംഗ്ലിഷ്-തമിഴ് വരികളാണുള്ളത്. യോഗി ബി.യുടേതാണു വരികൾ. സംഗീത സംവിധായകനും പാട്ട് എഴുതിയാളും ചേർന്നാണ് ഗാനം ആലപിച്ചത് എന്നത് മറ്റൊരു കാര്യം. ആകെ ആറു പാട്ടുകളാണ് ചിത്രത്തിലുള്ളത്.