നിന്നെ ഞാൻ കാണുന്നു...എംജി രാധാകൃഷ്ണന്റെ ഓര്‍മകളിൽ ഒരു പാട്ട്!

എം.ജി.രാധാകൃഷ്ണന്റെ ഓർമകളിൽ അദ്ദേഹത്തിന്റെ പത്നി എഴുതിയ ഗാനം പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പ്രിയ ശിഷ്യ കെ.എസ്.ചിത്രയാണ് പാടിയത്. എം.ജയചന്ദ്രന്റേതാണു സംഗീതം. 

നല്ലപാതി മരണത്തിനൊപ്പം പോയാലും ഒരുമിച്ചു ജീവിച്ച നാളുകളിലെ നല്ലോർമകൾ പിന്നീടുള്ള ജീവിതത്തിന് വെളിച്ചമേകും എന്നു പറയുന്നു ഈ പാട്ട്. കോളജ് കാലയളവിൽ തന്നെ കവിതകളെഴുതുമായിരുന്നു പത്മജ. എം.ജി.രാധാകൃഷ്ണന്റെ മരണശേഷവും സാംസ്കാരിക രംഗത്ത് അവർ സജീവവുമായിരുന്നു. മകൻ എം.ആർ രാജകൃഷ്ണനും സംഗീത സംവിധായകനാണ്. മിസ്റ്റർ ബീൻ-ദി ലാഫ് റയറ്റ് എന്ന ചിത്രത്തിൽ എം.ആർ.രാജകൃഷ്ണൻ ഈണമിട്ട നാലു പാട്ടുകളുടെ രചന നിർവഹിച്ചത് പത്മജ രാധാകൃഷ്ണനാണ്.