നാടൻതാളവുമായി വീണ്ടും ബിജിബാൽ

ബിജു മേനോൻ നായകനാകുന്ന ചിത്രത്തിലുണ്ടൊരു ബിജിബാൽ പാട്ട്. തനി നാടൻ താളവും രസകരവുമായ വരികളുമാണ് ഈ പാട്ടിന്. ബി.കെ.ഹരിനാരായണന്റെ വരികൾ പാടിയത് ഉദയനാണ്. പള്ളിക്കൽ അച്ഛന്റെ മോളെ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയത്. മനോരമ മ്യൂസിക് ആണു ഗാനം പുറത്തിറക്കിയത്. ഷെർലക്ക് ടോംസ് എന്ന ചിത്രത്തിലേതാണീ ഗാനം. ഷാഫിയാണ് ചിത്രത്തിന്റെ സംവിധായകൻ. ബിജിബാൽ സംഗീതം നൽകിയ ചിത്രത്തിൽ മൂന്ന് ഗാനങ്ങളാണുള്ളത്. അഫ്സൽ, നജിം അർഷാദ്, സന്നിധാന്ദൻ, എന്നിവരാണ് മറ്റു ഗാനങ്ങൾ ആലപിച്ചത്. 

Read More: Music News