ഇതാണ് ആ മൂന്നാം ഗാനം: ലൈവ് പാടി റഹ്മാന്റെ മകനും സംഘവും

രജനീകാന്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 ല്‍ എ.ആർ.റഹ്മാൻ ഈണമിട്ട ഗാനങ്ങളിലെ മൂന്നാമത്തേത് ഏതാണെന്ന കൗതുകത്തിലാണ് ആരാധകർ. ആ കൗതുകത്തിലേക്കിതാ ഈ വിഡിയോ. മൂന്നാം ഗാനത്തിന്റെ ലൈവ് വിഡിയോയാണ് സമൂഹമാധ്യമത്തിലെത്തിയത്. റഹ്മാന്റെ മകൻ എ.ആർ.അമീനും ധർമയും സാഷാ തിരുപ്പതിയും ചേർന്നാണ് പാടുന്നത്. വേദിയെ ഇളക്കി മറിക്കുകയാണ് ഈ ആലാപനം. വിഡിയോ വൈറലാകുകയാണ് ഇപ്പോള്‍. 

ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 2.0. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പാടിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദുബായിലെ ബുർജ് പാർക്കിലായിരുന്നു താരനിബിഡമായ സദസിനെ സാക്ഷിയാക്കി പരിപാടി നടന്നത്. 12 കോടിയാണ് ഓഡിയോ ലോഞ്ചിനു വേണ്ടി മാത്രം ചെലവഴിച്ചത്. 12,000ൽ അധികം ഫ്രീ പാസുകളും അനുവദിച്ചിരുന്നു. 

അന്തരിച്ച ഗാനരചയിതാവ് നാ. മുത്തുകുമാർ ആണ് ഈ പാട്ടിന് വരികൾ കുറിച്ചത്. ചിത്രത്തിലെ മറ്റു രണ്ടു പാട്ടുകളും മികച്ച പ്രേക്ഷക പ്രതികരണമാണു നേടുന്നത്. ഈ പാട്ടുകൾ മദൻ കർക്കിയാണ് എഴുതിയത്. 

Read More:Music News