Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്തയുടെയും വിജയ്‍യുടെയും പ്രണയം: പാട്ട് തരംഗമാകുന്നു

mersal-neethane

യുട്യൂബില്‍ കുതിക്കുകയാണ് വിജയ്‍യുടെ ഒരു പാട്ടു കൂടി. മെർസലിലെ ഈ എ.ആർ.റഹ്മാൻ ഗാനം യുട്യൂബിൽ തരംഗമാണ്. വിജയ്‍യും സമാന്തയും പ്രണയാർദ്രരായി അഭിനയിക്കുന്ന ഗാനമാണിത്. ചിത്രത്തിൽ നിന്ന് പ്രേക്ഷകർ കാത്തിരുന്നൊരു വിഡിയോ കൂടിയാണിത്. ശ്രേയ ഘോഷാലും എ.ആർ.റഹ്മാനും ചേർന്നു പാടിയ പാട്ടിനു വിവേകിന്റേതാണു വരികൾ. 

മോഹന വീണ വാദകൻ പണ്ഡിറ്റ് വിശ്വമോഹൻ ഉൾപ്പെടെയുള്ളളവരാണ് പാട്ടിന്റെ ഓർക്കസ്ട്രയിൽ. പാട്ടിൽ അതിസുന്ദരിയാണ് സമാന്ത. ജി.െക.വിഷ്ണുവിന്റെ ഛായാഗ്രഹണമാണ് പാട്ടിന്റെ മറ്റൊരു ആകർഷണം. കവിത പോലുള്ള ദൃശ്യങ്ങൾ. ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രമാണ് മെര്‍സൽ.