കുട്ടിപ്പാട്ടു പാടി രാജലക്ഷ്മിയും മകനും

ഭാവസാന്ദ്രമായ മെലഡികൾ ഒരുപാടു പാടിത്തന്നിട്ടുണ്ട് രാജലക്ഷ്മി. ഇത്തവണ മകൻ ആര്യനോടൊപ്പമാണ് രാജലക്ഷ്മിയുടെ ആലാപനം. അതും ആനക്കുട്ടൻമാരെക്കുറിച്ചുള്ള ഒരു കുട്ടിപ്പാട്ട്.  കുട്ടിത്തം തുളുമ്പുന്ന സ്വരത്തിൽ ആനയുടെ കുറുമ്പിനെയും കറുപ്പിനെയും കുറിച്ച് മകൻ ആവേശത്തോടെയാണ് പാടുന്നത്. മെലോഡിയസ് വോയ്സിൽ രാജലക്ഷ്മിയും ഒപ്പം ചേർന്നപ്പോൾ കേട്ടിരിക്കാൻ ഏറെ രസം. 

സുമേഷ് ആനന്ദാണ് കേട്ടു പരിചയമുളള നഴ്സറിപ്പാട്ടിനു കീബോർഡ് വായിച്ചതും അറേഞ്ച്മെന്റ് ചെയ്തതും. ആനയുടെ ശരീരത്തെയും അതിന്റെ കൗതുകത്തെയും കുഞ്ഞു കുട്ടികൾക്കു മനസ്സിലാകുന്ന പോലെ അനിമേഷൻ തയാറാക്കിയത് അനൂപ് കെ.കുമാറാണ്.