കല്യാണച്ചെക്കനായി ധർമജൻ: ചിരിപ്പിക്കും ഈ പാട്ട്

പ്രേക്ഷകരിൽ മനസുനിറയുന്ന ചിരി വിടരാൻ ധർമജന്റെ ഒരു ചിരി മതി. അത്രമാത്രം രസകരമാണ് ഈ നടന്റെ ഓരോ ആക്ഷനും. ഈ പാട്ടിൽ കല്യാണച്ചെക്കനായാണ് ധർമജനെത്തിയത്. പലവട്ടം പെണ്ണുകണ്ടിട്ട് കിട്ടിയതാണ് ഒരു വധുവിനെ കിട്ടിയത്. അതിന്റെ നിർവൃതിയിലാണ് താരം. കല്യാണച്ചെക്കന്റെ നാണത്തോടും ടെൻഷനോടും കൂടി ധർമജൻ ആടിപ്പാടുന്ന ഈ പാട്ട് കേട്ടിരിക്കാൻ ഏറെ രസമാണ്. 

ബാബുമോന്റെ കല്യാണപ്പാട്ട് എന്ന ഗാനമാണിത്. പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിലേതാണീ ഗാനം.ബിജിബാൽ ഈണമിട്ട പാട്ടുകളാണ് ചിത്രത്തിലുള്ളത്. അദ്ദേഹത്തിനോടൊപ്പം ഉദയ് രാമചന്ദ്രനും സിജു പി.വിയും ചേർന്നാണീ ഗാനം പാടിയത്. വരികൾ ബി.കെ.ഹരിനാരായണന്റേതാണ്. ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.